Friday 16 December 2011

ഷാജി കൈലാസ് ചിത്രത്തില്‍ നരേന്‍ നായകന്‍


കിങ് ആന്റ് കമ്മീഷ്ണര്‍ റിലീസാകുന്നതിനു മുന്‍പു തന്നെ ഷാജി കൈലാസ് മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

പുതിയ സിനിമയില്‍ നരേനായിരിക്കും നായകനെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. കമലഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കാക്കി ചട്ടൈയുടെ മലയാളം റീമേക്കാണ് ഈ ചിത്രം.

ഷൂട്ട് അറ്റ് സൈറ്റ് ആയിരിക്കും ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരിയിലാരംഭിക്കും.

No comments:

Post a Comment