Popular Posts

Monday, 26 March 2012

എന്‍റെ മലയാളം...............

എന്‍റെ മലയാളം...............

മലയാള ഭാഷ കേട്ട് ആദ്യം അറിയാതെ
കരഞ്ഞിട്ടുണ്ട്.. എനിക്ക് ഒന്നും മനസിലാകാത്ത ഭാഷ.
Saint Marys Anglo Indian Girls High school
fort cochin, അവിടെ എല്ലാ ഭാഷയില്‍ ഉള്ളവരും
ഉണ്ടായിരുന്നു. മലയാളം പഠിക്കാന്‍ നിര്‍ബന്ധമില്ല.
പക്ഷെ ഭാഗ്യം എന്നേ പറയേണ്ടു. എന്‍റെ അപ്പ
എന്‍റെ സെക്കന്റ്‌ ലാംഗ്വേജ് മലയാളം ആണ് എഴുതി കൊടുത്തത്.
നേരെ സംസാരിക്കാന്‍ അറിയാത്ത ഞാന്‍ എങ്ങനെ മലയാളം
എഴുതും. ആദ്യമായി മലയാളം ഭാഷ അടുത്തറിഞ്ഞത്
മലയാളം പദ്യത്തിലൂടെ ആയിരുന്നു.
എഴുതാന്‍ മടിയുള്ള മായ.!! ക്ലാസ്സിലെ ഏറ്റവും മോശമായി
മലയാളത്തിനു മാര്‍ക്ക് സ്കോര്‍ ചെയ്യുന്നത് ഞാന്‍ ആയിരുന്നു.
പിന്നീട് എപ്പോഴായിരുന്നു... മലയാള ഭാഷ എനിക്ക്
വഴങ്ങിയത്.. അറിയില്ല പക്ഷെ അന്ന് മുതല്‍ എന്‍റെ
സ്വന്തം ഭാഷയാണ്.. മലയാളം.....
എത്ര പേജ് വേണമെങ്കിലും എഴുതി എഴുതി ഇരിക്കാന്‍
എനിക്കൊരു രസമാണ്.. എന്ത് ഭംഗിയുള്ള ഭാഷയാണ്.!!
പക്ഷെ ഇനിയും ഒരുപാട്
അര്‍ത്ഥങ്ങള്‍ സ്വായത്തമാക്കെണ്ടിയിരിക്കുന്നു..
ഒരു പാട് ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു...
വാക്കുകളും അര്‍ത്ഥങ്ങളും എനിക്ക് വഴങ്ങുന്നതായി
വരുവാന്‍. ഓരോ ലിപിയ്ക്കും അതിന്‍റെതായാ ചാരുതയുണ്ട്
എഴുതി പഠിക്കാന്‍ പാടുള്ള ഭാഷ..
പറയാന്‍ പാടുള്ള ഭാഷ...
കേട്ടിരിക്കാന്‍ നല്ല സുഖമുള്ള ഭാഷ..
 

മൊബൈല്‍ ഫോണ്‍

ദയവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇടത്‌ ചെവി ഉപയോഗിക്കുക. വലത്‌ ചെവിയില്‍ വച്ച്‌ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മളുടെ തലച്ചോറിനെ അത്‌ നേരിട്ട്‌ ബാധിക്കുമെന്നാണ്‌ പുതിയ കണ്ടുപിടുത്തം. അപ്പോളൊ മെഡിക്കല്‍ടീമിണ്റ്റെതാണ്‌ ഈ പുതിയ കണ്ടെത്തല്‍.