Friday 16 December 2011

ആകാശ് ടാബ്‌ലെറ്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു


ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആകാശ് ടാബ്‌ലെറ്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു.

ലോകത്തില്‍ ഇത്രയും വില കുറച്ച് മറ്റൊരു കമ്പനിയും ടാബ്‌ലെറ്റ് നല്‍കില്ല എന്ന അവകാശ വാദവുമായി ഇന്ത്യന്‍ മനസ്സ് കീഴടക്കിയ ആകാശ് ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2500 രൂപയാണ് ആകാശിന്റെ ബുക്കിംഗ് വില.


ആന്‍ഡ്രോയിഡിന്റെ 2.2 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ആകാശിന്റെ ഡിസ്‌പ്ലേ ഏഴിഞ്ചാണ്. 366 മെഗാഹെര്‍ട്‌സ് പ്രോസസര്‍, 2 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 256 എംബി റാം, വൈ ഫൈ എന്നിവ ആകാശിന്റെ സവിശേഷതകളാണ്.  രണ്ട് യു എസ് ബി സ്ലോട്ടും 3.5 എം എം ജാക്ക് ഹെഡ്‌സെറ്റും സപ്പോര്‍ട്ട് ചെയ്യുന്ന ആകാശിന്റെ ബാറ്ററി ബാക്കപ്പ് മൂന്ന് മണിക്കൂറാണ്.

ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് യുബിസ്ലേറ്റ് എന്ന പേരില്‍ വൈകാതെ വിപണിയിലെത്തും.

No comments:

Post a Comment