Wednesday 7 December 2011

Ranjini Law.........

സെക്‌സ് വിലക്കപ്പെട്ട കനിയല്ല- രഞ്ജിനി

വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെക്കുറിച്ചും വ്യക്തമായ അഭിപ്രായം മിനി സ്‌ക്രീനിലെ സൂപ്പര്‍താരം മടിയ്ക്കുന്നില്ല. പതിനെട്ടു വയസുകഴിഞ്ഞ സ്ത്രീക്കും ഇരുപത്തിയൊന്നുകഴിഞ്ഞ പുരുഷനും എന്തും ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. എന്തിനും ഏതിനും അഭിപ്രായം രേഖപ്പെടുത്തുന്ന നടീനടന്‍മാരും സാംസ്‌ക്കാരിക നായകന്മാരുമെല്ലാം അഭിപ്രായം പറയാന്‍ മടിയ്ക്കുമ്പോഴാണ് രഞ്ജിനി ധീരമായ നിലപാടുകള്‍ സ്വീകരിയ്ക്കുന്നതും അതുതുറന്നുപറയുന്നത്.

അമര്‍ത്തിവച്ച ലൈംഗികതയുടെ നാടാണ് കേരളം. ലൈംഗികത ഒരു വിലക്കപ്പെട്ട കനിയായി ഞാന്‍ കരുതിയിട്ടില്ല. എന്റെ കാര്യത്തിലാണെങ്കില്‍ അത് എന്റെ മാത്രം ഇഷ്ടമാണ്. സെക്‌സിനുവേണ്ടി ദാഹിയ്ക്കുന്ന ഒരു സമൂഹത്തെ വെറുതെ സൃഷ്ടിക്കുകയാണിവിടെ.
...
ദൈവം സൃഷ്ടിച്ചപ്പോള്‍ നമുക്ക് സെക്‌സും തന്നിരുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള നിയമപരമായ അനുമതി ഭാരതത്തിലുണ്ട്. പക്ഷേ സമൂഹം അതിന് സമ്മതിക്കുന്നില്ല.

അമേരിക്കയിലൊക്കെ അമ്മമാര്‍ ഒരു പ്രായം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക് ഉച്ചഭക്ഷണത്തോടൊപ്പം കോണ്ടവും കൊടുത്തുവിടും. വളരെ നല്ല കാര്യമാണിത്. ഇവിടെയാണെങ്കില്‍ സെക്‌സ് എന്ന വാക്ക് പോലും നിഷിദ്ധമാണ്. രോഗങ്ങളും അനാവശ്യഗര്‍ഭങ്ങളും ഗര്‍ഭഛിദ്രവുമെല്ലാം ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ നല്ലതാണ്. സെക്‌സ് എഡ്യൂക്കേഷന്റെ അഭാവം നമ്മുടെ നാട്ടിലുണ്ട്. ചോദിക്കുന്നവര്‍ക്ക് സെക്‌സിനെക്കുറിച്ച് ഞാന്‍ അറിയാവുന്നതൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്.

മദ്യം രുചിച്ചുനോക്കിയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ വലിയ ത്രില്ലുണ്ടെന്ന് കരുതുന്നില്ലെന്നും രഞ്ജിനി വ്യക്തമാക്കി. ഇനി താന്‍ എവിടെങ്കിലും കുടിച്ചുബോധമില്ലാതെ കിടിക്കുന്നതു കണ്ടാല്‍ അതെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതാം. മദ്യപാനം ഒരു ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോയെന്ന് ചോദിയ്ക്കുന്ന താരം സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നും വ്യക്തമാക്കി.

No comments:

Post a Comment